കൗമാരം എങ്ങോട്ട് ?
ഇതൊന്നും ഒറ്റരാത്രികൊണ്ടു മുളച്ചുപൊന്തിയ ഇടപാടുകളല്ല. ഘട്ടംഘട്ടമായി നമ്മുടെ മക്കളില്‍ ഇവര്‍ നടത്തിയ കാന്‍വാസിങ്ങിന്റെ മാത്രം ഫലമാണ്. കടുത്ത മാനസിക അസ്വാസഥ്യമുള്ളവര്‍ക്കു മാത്രം കഴിക്കാനായി ഡോക്ടര്‍മാര്‍ കുറിക്കുന്ന ഗുളികകളാണ് നമ്മുടെ മക്കള്‍ അളവില്ലാതെ ദിവസേന ഇവരില്‍നിന്നു വാങ്ങിക്കഴിക്കുന്നത് എന്ന കാര്യം എന്താണ് നാമിതുവരെ തിരിച്ചറിയാഞ്ഞത്? മനസ്സാക്ഷിയോടു ചോദിക്കൂ, ആരാണ് കുറ്റവാളികള്‍ ? അന്യസംസ്ഥാനങ്ങളില്‍നിന്ന് മയക്കുമരുന്നെത്തിച്ച് ഇവിടെ വിതരണം നടത്തിയവരോ. അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളും സാമൂഹിക തിന്മകളും തുടച്ചുനീക്കാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തേണ്ട നിയമപാലകരോ. പുസ്തകത്തിനും ചോറ്റുപാത്രത്തിനുമൊപ്പം ഈസി ചാര്‍ജ്ചെയ്യാനും ഐസ്ക്രീം കഴിക്കാനുമായി പോക്കറ്റ്മണി വച്ചുകൊടുക്കുന്ന രക്ഷിതാക്കളായ നമ്മളോ. കുട്ടികള്‍ അവരുടെ ദിവസത്തില്‍ ഏറിയപങ്കും ചെലവഴിക്കുന്നത് അധ്യാപകര്‍ക്കുമുമ്പിലാണ്, അവരും ഇതൊന്നുമറിയുന്നില്ലയെങ്കില്‍ എന്താണ് വിദ്യാഭാ്യാസംകൊണ്ട് നാം അര്‍ഥമാക്കുന്നത്.
പൊതുജനപങ്കാളിത്തത്തോടെ തന്നെ ജാഗ്രതാ സമിതികള്‍ രൂപം നല്‍കണം. കച്ചവടക്കാര്‍ക്കും ബോധവത്കരണം വേണം. അന്നന്ന് ലാഭംനേടാന്‍ അവര്‍ കുരുതികൊടുക്കുന്നത് നമുക്ക് താങ്ങാവേണ്ട തലമുറയെയാണ് എന്ന തിരിച്ചറിവ് അവര്‍ക്കുകിട്ടണം. പെട്ടിക്കടകളിലും സ്റ്റേഷനറിക്കടകളിലും ഫാന്‍സികടകളിലും നമ്മുടെ മറുകണ്ണ് പതിയണം. പ്ലസ്ടു ക്ലാസുകളില്‍ "ചൈനികൈനി" എന്ന പാന്‍പരാഗ് ഉപയോഗിക്കാത്തവര്‍ ചുരുക്കമാണ്. ക്ലാസില്‍ ഉറക്കം തൂങ്ങിയിരുന്ന ചില പുള്ളികളെ അധ്യാപകര്‍ ചോദ്യംചെയ്തതോടെയാണ് ഈ വിവരം പുറത്തായത്. ഉറവിടമന്വേഷിച്ച് അധികമൊന്നും വലയേണ്ടിവന്നില്ല. സ്കൂളിനു തൊട്ടരികിലുള്ള പെട്ടിക്കടതന്നെ. പത്താംക്ലാസില്‍ പഠിക്കുന്ന മകന്‍ ഇയര്‍ഫോണ്‍ ചെവിയിലും മറ്റെന്തോ സാധനം മൂക്കിലും തിരുകിവച്ചു കിടക്കുന്നതു കണ്ടാണ് അധ്യാപകന്‍കൂടിയായ അച്ഛന്‍ മകന്റെ മുറിയിലേക്കെത്തിയത്. അച്ഛനെ കണ്ടയുടന്‍ മകന്‍ "സാധന"മൊളിപ്പിച്ചു. ചോദ്യംചെയ്യലില്‍ തെളിഞ്ഞു, മഷി മായ്ക്കാനുപയോഗിക്കുന്ന വൈറ്റ്നര്‍ ആണെന്ന്. ഇത് മൂക്കില്‍ വച്ച് വലിച്ചാല്‍ ലഹരിയാണത്രെ. ഒരു ട്യൂബിന് 30 രൂപയോളം വരും. കൂട്ടുകാര്‍ പിരിവിട്ടാണ് വാങ്ങുക. കൂടുതല്‍ പണം മുടക്കിയയാള്‍ക്ക് "സാധനം" വീട്ടില്‍ക്കൊണ്ടുപോകാം. വൈറ്റ്നര്‍ വില്‍ക്കരുതെന്നു കടക്കാരനോടു പറയുന്നതെങ്ങനെ? നാം തന്നെയാണ് കാരണക്കാര്‍ . സ്നേഹം പ്രകടിപ്പിക്കാനുള്ളതാണെന്നും പണംകൊടുത്തല്ല അത് ചെയ്യേണ്ടതെന്നുമറിയാന്‍ നാം ആരെ ആശ്രയിക്കണം. ഓരോരോ സംഘടനകള്‍ക്കു രൂപം നല്‍കുന്നതു മാത്രമല്ല നമ്മുടെ ഉത്തരവാദിത്തം. അവയുടെ ലക്ഷ്യപ്രാപ്തി നമ്മുടെ ഭാവിതന്നെയാകുന്നു എന്ന തിരിച്ചറിവുകൂടിയുണ്ടാവണം. അപ്പോള്‍ മാത്രമേ അതു പ്രകാശിക്കൂ; നാളെയുടെ വഴിവിളക്കായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ