ഗുജറാത്ത് മാതൃകയ്ക്കായി കേരളത്തെ വിട്ടുകൊടുക്കില്ലെന്ന് വി.എസ്.
തൃശൂര്‍ ജില്ലയിലെ കൊരട്ടിയിലുള്ള ഐ.ടി. പാര്‍ക്കിന്റെ രണ്ടാംഘട്ട വികസന നവീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സി.പി.എം. സംഘടിപ്പിച്ച അന്തര്‍ദേശീയ പഠന കോണ്‍ഗ്രസില്‍ ചില സംസ്ഥാനങ്ങളിലെ വികസന മാതൃകകളെ സൂചിപ്പിച്ച് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയോടുള്ള മറുപടിയായാണ് ഈ പ്രതികരണം വിലയിരുത്തപ്പെടുന്നത്.
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ അടച്ചുപൂട്ടേണ്ട സാഹചര്യമില്ലെന്നും എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് പഠിച്ചശേഷം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോവളം കൊട്ടാരം ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
ഇടക്കൊച്ചി സ്റ്റേഡിയത്തിന് അംഗീകാരം നല്‍കുന്നതിന് മുമ്പ് വിശദമായ കൂടിയാലോചന നടത്തും. കേന്ദ്രമന്ത്രി ജയറാം രമേശിന്റെ വാദമാണോ കേരള ക്രിക്കറ്റ് അസോസിയേഷന്റെ വാദമാണോ ഇക്കാര്യത്തില്‍ ശരിയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കണ്ടല്‍കാടുകള്‍ വെട്ടിനശിപ്പിച്ചുള്ള നിര്‍മ്മാണമായതിനാല്‍ സ്‌റ്റേഡിയത്തിന് അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതിമന്ത്രി ജയറാം രമേശ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ